തുമ്പി എബ്രഹാം|
Last Modified ബുധന്‍, 2 ഒക്ടോബര്‍ 2019 (11:31 IST)
ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷം തനിക്ക് നേരെ ഭീഷണിയുണ്ടായിയെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ശബരിമല വിധിക്ക് ശേഷം സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയുണ്ടായി. കിട്ടിയതിലേറെയും ഭയപ്പെടുത്തുന്ന സന്ദേശങ്ങളെന്നും മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശന വിധിയിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. വിഷയത്തിൽ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വേറിട്ട നിലപാടിനെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.