അനുബന്ധ വാര്‍ത്തകള്‍
- മൺറോ തുരുത്തിൽ സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകൻ വെട്ടിക്കൊന്നു; അഞ്ച് പാഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ
- കൂടെ താമസിച്ചിരുന്ന രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
- അരുണാചലിനോട് തൊട്ടുചേർന്ന് മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് ചൈന; താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ടുകൾ
- 4 കോടി ഡോസ് വാസ്കിൻ സജ്ജം; അടിയന്തര ഉപയോഗത്തിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
- ടി20 പരമ്പര ഇന്ത്യയ്ക്ക്, വിജയം ഒരുക്കിയത് അവസാന ഓവറിൽ രണ്ട് സിക്സർ പായിച്ച ഹാർദ്ദിക് പാണ്ഡ്യ
ക്ലാസ്മുറിയിലെ വിവാഹം: പെൺകുട്ടിയെ വീട്ടിൽ കയറ്റാൻ തയ്യാറാവാതെ മാതാപിതാക്കൾ
അമരാവതി: ആന്ധ്രാപ്രദേശിൽ ക്ലാസ്‌മുറിയിൽ വച്ച് സഹപാഠിയെ വിവാഹം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽകയറ്റാൻ തയ്യാറാവാതെ മാതാപിതാക്കൾ. ഇതോടെ പെൺകുട്ടിയെ മഹിള കമ്മിഷൻ ഇടപെട്ട് അഭയ കേന്ദ്രത്തിലേയ്ക്ക് മാറ്റി. പെൺകുട്ടിയ്ക്ക് കൗൺസലിങ് നടത്തും. ആൺകുട്ടിയുടെ കുടുംബവുമായും കമ്മീഷൻ അംഗങ്ങൾ സംസാരിച്ചു. പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ഇരുവരുടെയും വിവാഹം ആസാധുവാണെന്ന് മഹിള കമ്മീഷൻ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിൽ സ്കൂളിൽവച്ചാണ് പ്ലസ്‌ടു വിദ്യാർത്ഥികൾ വിവാഹിതരായത്. നവംബർ ആദ്യ വാരമാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ കാണിയ്ക്കാനായിരുന്നു വീഡിയോ പകർത്തിയത്. ഈ വീഡിയോ സാമൂഹ്യ മധ്യമങ്ങളിൽ വൈറലാായതോടെ വലിയ ജനറോഷം തന്നെ ഉണ്ടായി. ഇതോടെ മൂന്ന് കുട്ടികൾക്കെതിരെയും സ്കൂൾ നടപടി സ്വീകരിച്ചു.