വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 7 ഡിസംബര്‍ 2020 (07:23 IST)
മുംബൈ: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കൊവിഷിൽഡ് കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഇന്ത്യയിലെ ചുമതലക്കാരയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചു. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോൾ ജനറലിനെ സമീപിയ്ക്കുന്ന ആദ്യ ഇന്ത്യൻ കമ്പാനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. നാല് കോടി ഡോസ് വാക്സിൻ ഇതിനോടകം തന്നെ തയ്യാറാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
നിലവിൽ കൊവിഷീൽഡ് വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. 70 ശതമാനാം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. വിദേശത്ത് നടന്ന പരീക്ഷണങ്ങളിലും 70 ശതമാനം ഫലപ്രാപ്തി കണ്ടെത്തിത്തിയിട്ടുണ്ട്. വാക്സിൻ നിർമ്മാണം നേരത്തെ തന്നെ ആരംഭിച്ചു എന്നതിനാൽ അനുമതി ലഭിച്ചാൽ തന്നെ ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചേയ്ക്കും. അതേസമയം ആഗോള മരുന്നുകമ്പനിയായ ഫൈസർ കൊവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഫൈസറിന്റെ കൊവിഡ് വാസ്കിൻ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല.