വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 7 ഡിസംബര്‍ 2020 (08:29 IST)
കട്ടാപ്പന: കൂടെ താമസിച്ചിരുന്ന ഇതര സംസ്ഥന്ന തൊഴിലാളികളായ രണ്ടുപേരെ വെട്ടിക്കൊലപ്പടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ വലിയതേവാളയിലാണ് സംഭവം ഉണ്ടായത്. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷുക്ക് ലാൽ മറാണ്ടിയുടെ ഭാര്യ വാസന്തിയ്ക്ക് തലയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്. രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. 2 മണിയീടെ ഏലത്തോട്ടാത്തിൽനിന്നും പ്രതിയെ പൊലിസ് പിടികൂടുകയായിരുന്നു. പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെയിൽ കട്ടപ്പന ഡിവൈഎസ്‌പിയ്ക്കും പരിക്കേറ്റു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. പ്രദേശത്തെ ഒരു തോട്ടത്തിൽ ജോലിചെയ്തുവരികയായിരുന്നു ഇവർ.