അനുബന്ധ വാര്‍ത്തകള്‍
- സ്വവർഗാനുരാഗത്തിൽ സുപ്രീം കോടതിക്ക് അനുകൂല നിലപാട്: ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമാകില്ല
- സുപ്രീംകോടതി വിധി പിടിവള്ളിയായി; സംസ്ഥാനത്തെ എല്ലാ ബാറുകളും തുറക്കുന്നു - പഞ്ചായത്തുകൾക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം
- സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി; സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം ഭയപ്പെട്ടു ജീവിക്കാനാകില്ല
- സഖാവോ സംഘിയോ അല്ല, ഗണേഷ് കുമാറിനെയാണ് ഇഷ്ടം: അനുശ്രീ
- നടൻ ഹരി വിവാഹിതനായി; വേദിയിൽ താരമായി നടൻ ദിലീപ്
സ്വവര്‍ഗ ലൈംഗികത: സുപ്രീംകോടതി വിധി ഇന്ന്
സ്വവര്‍ഗ ലൈംഗികത: സുപ്രീംകോടതി വിധി ഇന്ന്
ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി തുടരുമോ ഇല്ലയോ എന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിച്ചേക്കും. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377മത് വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാവും വിധി പറയുക.
നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി 2013 ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
ജൂലൈ 17ന് എല്‍ജിബിടി സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും മിഷണറിമാരും തമ്മിലുള്ള വാദം കേട്ടശേഷം കഴിഞ്ഞ മാസം ഏഴിന് വീണ്ടും വാദം കേള്‍ക്കുകയും അന്ന് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റുകയുമായിരുന്നു. 2016ല്‍ ഭരതനാട്യം നര്‍ത്തകന്‍ എന്‍ എസ് ജോഹർ, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവര്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാതാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജൂലായ് 17ന് ഹർജികളിൽ വാദം പൂർത്തിയായിരുന്നു. വിധി പുറപ്പെടുവിക്കാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു.