സുപ്രീംകോടതി വിധി പിടിവള്ളിയായി; സംസ്ഥാനത്തെ എല്ലാ ബാറുകളും തുറക്കുന്നു - പഞ്ചായത്തുകൾക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം

സുപ്രീംകോടതി വിധി പിടിവള്ളിയായി; സംസ്ഥാനത്തെ എല്ലാ ബാറുകളും തുറക്കുന്നു - പഞ്ചായത്തുകൾക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം

 bar case , bar , Liquor policy , LDF government , ബാര്‍ ഹോട്ടല്‍ , ബാര്‍ , മദ്യനിരോധനം , ബാറുകള്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 16 മാര്‍ച്ച് 2018 (19:05 IST)
സംസ്ഥാനത്ത് ത്രീസ്റ്റാര്‍ ബാറുകളും ബീയർ പാർലറുകളും തുറക്കാന്‍ വഴിയൊരുങ്ങുന്നു.

സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. ഫലത്തിൽ കേരളത്തിൽ മദ്യനിരോധനം പൂർണമായും ഇല്ലാതാകും.

പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകൾക്കും സംസ്ഥാന സർക്കാർ ബാറുകളുടെ ദൂരപരിധിയിൽ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബാറുകളെല്ലാം തുറക്കാനൊരുങ്ങുന്നത്.

വിനോദസഞ്ചാര മേഖലകൾക്ക് നിശ്ചിത ജനസംഖ്യ ഇല്ലെങ്കിലും ഇളവ് അനുവദിക്കും. ഇതോടെ പൂട്ടിക്കിടക്കുന്ന എല്ലാ ബാറുകളും തുറക്കാനുള്ള സാഹചര്യമാണുണ്ടാകുക.

നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കപ്പെടും. അടഞ്ഞു കിടക്കുന്ന മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍ ‍- വൈന്‍ പാര്‍ലറുകളുമാണു തുറക്കുമെന്നാണ് പ്രാഥമിക കണക്ക്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :