അപർണ|
Last Modified വ്യാഴം, 6 സെപ്റ്റംബര്‍ 2018 (09:44 IST)
മലപ്പുറം കൂട്ടിലങ്ങാടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് നബീലയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രസവാനന്തരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നബീലയെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരനും ചേർന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത്. പാറടിയിൽ നബീലയുടെ കുഞ്ഞിനെയാണ് പിറന്നുവീണയുടനെ കൊലപ്പെടുത്തിയത്. കൃത്യം നിര്‍വഹിച്ചത് ശിഹാബാണ്. എല്ലാത്തിനും നബീലയുടെ അനുവാദം ഉണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ ഇത് നടന്നില്ല. തുടർന്നാണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഇവർ കുറ്റസമ്മതം നടത്തി.
അമ്മയും സഹോദരനും ചേർന്ന് കുഞ്ഞിന്റെ കഴുത്തറുത്തായിരുന്നു കൊലപാതകം നടത്തിയത്. പ്രസവിച്ച ഉടൻ തന്നെ ശിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയും ഉടലും വേർപെട്ട നിലയിലായിരുന്നു.
ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.