സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി; സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം ഭയപ്പെട്ടു ജീവിക്കാനാകില്ല

സ്വവര്‍ഗരതി നിയമവിരുദ്ധമെന്ന വിധി സുപ്രീംകോടതി പുനഃപരിശോധിക്കും

ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 8 ജനുവരി 2018 (15:40 IST)
സ്വവർഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഭരണഘടനാ ബെഞ്ച് ഇക്കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം ഭയപ്പെട്ടു ജീവിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. എൽജിബിടി കമ്യൂണിറ്റിയിൽപ്പെട്ട അഞ്ച് ആളുകള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വവർഗരതി കുറ്റകരമാകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് 2013ൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നിരവധി വിമർശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :