അനുബന്ധ വാര്‍ത്തകള്‍
- പി കെ ശശിക്കെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി; എല്ലാ ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം
- രാജ്യത്ത് എവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടായാലും പരാതിക്കാര്ക്കൊപ്പമായിരിക്കും: പി കെ ശശി വിവാദത്തിൽ നിലപാട് വ്യക്തമാക്കി വൃന്ദാ കാരാട്ട്
- പൊലീസ് സേനയെ പിരിച്ചുവിടട്ടെ, ശശിയുടെ കേസ് മന്ത്രി ബാലന് അന്വേഷിക്കട്ടെ: ചെന്നിത്തല
- പി കെ ശശി പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം; പ്രകോപനം ഒഴിവാക്കാൻ പാർട്ടി നിർദ്ദേശം
- പി കെ ശശിക്കെതിരായ പരാതി മറച്ചുവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബൃന്ദാ കാരാട്ട്
പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
ലൈംഗിക ആരോപണ വിധേയനായ പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഓരോ പാര്‍ട്ടിക്കും അവരുടേതായ രീതികളുണ്ടെന്നും, നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ലൈംഗിക ആരോപണ കേസിനെത്തുടർന്ന് പാർട്ടി ചുമതലകളിൽ നിന്ന് വിട്ട് നിൽക്കാൻ പി കെ ശശിയോട് പാർട്ടി നേതൃത്വം. പാര്‍ട്ടി അന്വേഷണം തീരുന്നതുവരെ സംഘടനാപരമായ എല്ലാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശശിയോട് ആവശ്യപ്പെടും. സിഐടിയു ജില്ലാ പ്രസിഡന്റടക്കമുള്ള ചുമതലകളില്‍ നിന്നായിരിക്കും ശശി മാറി നില്‍ക്കേണ്ടി വരിക.
ആരോപണവിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കണം. നിലവിലുള്ള സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിർദ്ദേശം തന്നെയാണ് നൽകിയതെന്നാണ് സൂചനകൾ.