രാജ്യത്ത് എവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടായാലും പരാതിക്കാര്‍ക്കൊപ്പമായിരിക്കും: പി കെ ശശി വിവാദത്തിൽ നിലപാട് വ്യക്തമാക്കി വൃന്ദാ കാരാട്ട്

Sumeesh| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (18:09 IST)
രാജ്യത്ത് എവിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായാലും പരാതിക്കാരിക്കൊപ്പമായിരിക്കും നിലകൊള്ളുക എന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. പി കെ ശശിക്കെതിരായ ആരോപണത്തിൽ പരാതിക്കാരിക്കോപ്പമാണ് നിലകൊള്ളുന്നത് എന്ന് വൃന്ദാ കാരാട്ട് വ്യക്തമാക്കി.

പി കെ ശശിക്കെതിരായ പരാതിയിൽ ആരെയും സംരക്ഷിക്കില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ എ കെ ബാലനും വ്യക്തമാക്കിയിരുന്നു. പരാതിക്കാരിക്കൊപ്പം പാർട്ടി നിലകൊള്ളുമെന്നും. പ്രളയം കാരണമാ‍ണ് പി കെ ശശിക്കെതിരെ നടപടിയെടുക്കാൻ വൈകിയത് എന്നും എ കെ ബാലൻ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :