പി കെ ശശി പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം; പ്രകോപനം ഒഴിവാക്കാൻ പാർട്ടി നിർദ്ദേശം

പി കെ ശശി പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം; പ്രകോപനം ഒഴിവാക്കാൻ പാർട്ടി നിർദ്ദേശം

Rijisha M.| Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (16:28 IST)
പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ ഷൊർണൂർ എംഎല്‍എ
പി കെ ശശി പരസ്യപ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശം. അതേസമയം, പികെ ശശിക്കെതിരായ പീഡനപരാതി മറച്ചു വെയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.

സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വെച്ചു പൊറുപ്പിക്കില്ല. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും വൃന്ദ അറിയിച്ചു. ആരോപണമുയർന്ന സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ. ശ്രീമതി എംപി പറഞ്ഞു.

തെറ്റുപറ്റിയാല്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പി കെ ശശിക്കെതിരായ പീഡനപരാതിയില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും എസ്ആര്‍പി പ്രതികരിച്ചു. അതേസമയം, താൻ തെറ്റ് ചെയ്‌തില്ലെന്നും, അന്വേഷണത്തെ നേരിടാനുള്ള
കമ്മ്യൂണിസ്‌റ്റ് കരുത്ത് തനിക്കുണ്ടെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :