അനുബന്ധ വാര്‍ത്തകള്‍
- മരണശേഷമുള്ള ആ 15 മിനിറ്റ്, പിന്നീടുള്ള 48 മണിക്കൂർ; നമ്മുടെ ശരീരം ഇങ്ങനെയോ?
- ഇന്നലെ മകൾ മരിച്ചു, ഇന്ന് മകനും, പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ നൊന്ത് കുടുംബം; സംഭവം കാസർകോട്
- ബ്രക്കോളി കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ ?
- മുൻകൂർ ജാമ്യത്തിനായി ശ്രമം; വയനാട്ടിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി ഒളിവില്‍ - അന്വേഷണം ശക്തമായി പൊലീസ്
- സഭയിൽ വിശ്വാസം തെളിയിക്കാനായില്ല; കർണാടകയിൽ സർക്കാർ വീണു - മാപ്പ് പറഞ്ഞ് കുമാരസ്വാമി
അവിഹിതബന്ധമെന്ന് പറഞ്ഞ് ഉപേക്ഷിച്ചു, ഉടമയെ കാത്ത് വഴിക്കണ്ണുമായി നായ!
‘അവിഹിതബന്ധം’ ആരോപിച്ച് നായയെ തെരുവിൽ ഉപേക്ഷിച്ച ഉടമയെ അന്വേഷിച്ച് കണ്ടെത്താൻ തീവ്രശ്രമം. ഇയാളെ കണ്ടെത്തി കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ് മൃഗസ്നേഹികളുടെ സംഘടന. നായയെ കിട്ടിയ സ്ഥലത്തെ സിസി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ആളെ കണ്ടെത്തി കേസ് കൊടുക്കുമെന്ന് ഇവർ പറയുന്നു.
എന്നാൽ, ഇതൊന്നുമറിയാതെ തന്റെ ഉടമയെ കാണാത്ത അങ്കലാപ്പിലാണ് ഈ പാവം നായ. എന്ന് വീട്ടിലേക്ക് തിരികെ പോകാനാകുമെന്നാണ് ഇവൾ ചിന്തിക്കുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടതുകൊണ്ടാണ് ഉപേക്ഷിക്കുന്നത് എന്നായിരുന്നു ഉടമസ്ഥൻ എഴുതിയ കുറിപ്പിൽ പറയുന്നത്.
‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല ,പാല് ,ബിസ്ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് ‘