മധ്യപ്രദേശിൽ തിരിച്ചടി: രണ്ട് ബി‌ജെപി എംഎൽഎമാർ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു

Last Modified ബുധന്‍, 24 ജൂലൈ 2019 (18:47 IST)
മധ്യപ്രദേശിൽ രണ്ട് ബിജെപി എംഎൽഎമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേതഗതി ബിൽ പാസാക്കുന്നതിനിടെയാണ് രണ്ട് ബി‌ജെ‌പി എംഎൽഎമാർ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. കാർണാടകത്തിൽ ബിജെപി സഖ്യ സർക്കരിനെ വീഴ്ത്തിയതിന് പിന്നാലെയാണ് മധ്യപ്രദേശിൽ തിരിച്ചടി നേരിട്ടിരിക്കുന്നത്.

'ഞങ്ങൾ ന്യൂനപക്ഷത്തിന്റെ അർക്കാരണെന്നും ഏതുനിമിഷവും സർക്കാർ താഴെ വീഴുമെന്നുമാണ് ബിജെപി എപ്പോഴും പറയാറുള്ളത്. എന്നാൽ ഇന്ന് നിങ്ങളുടെ രണ്ട് എംഎൽഎമാർ ക്രിമിനൽ നിയമ ഭേതഗതി ബില്ലിൽ ഞങ്ങൾക്ക് അനുൽകൂലമായി വോട്ട് ചെയ്തിരിക്കുന്നു'. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :