സഭയിൽ വിശ്വാസം തെളിയിക്കാനായില്ല; കർണാടകയിൽ സർക്കാർ വീണു - മാപ്പ് പറഞ്ഞ് കുമാരസ്വാമി

 karnataka , kumaraswamy , congress , bjp , എച്ച് ഡി കുമാരസ്വാമി , കോണ്‍ഗ്രസ് , ജെ ഡി എസ് , കര്‍ണാടക
ബെംഗളൂരു| Last Modified ചൊവ്വ, 23 ജൂലൈ 2019 (20:07 IST)
വിശ്വാസ വോട്ടെടുപ്പിൽ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പരാജയപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിലാ‍ണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. 99 പേർ വിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 105 പേർ സർക്കാരിനെ എതിർത്തു. 204 എം എല്‍ എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്.

പതിനാറ് കോണ്‍ഗ്രസ് - ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. സര്‍ക്കാര്‍ താഴെവീഴാതിരിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
വിമത എം എല്‍ എമാര്‍ നിലപാടില്‍ ഉറച്ചുനിന്നതാണ് തിരിച്ചടിയായത്.

മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചിരുന്നു. “നിലവിലെ സംഭവവികാസങ്ങളിൽ മനം മടുത്തു. സർക്കാരിന് ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എംഎൽഎമാർക്ക് വേണ്ടി താൻ മാപ്പു ചോദിക്കുന്നു. തന്റെ സര്‍ക്കാര്‍ തെറ്റ് ചെയ്‌തിട്ടില്ല” - എന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

അതേസമയം, ബെംഗളൂരുവിൽ നിരോധമനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി. ബെംഗളൂ റേസ് കോഴ്‍സ് റോഡിൽ, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് വച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതോടെയാണിത്.

224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബിജെപിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :