മുൻകൂർ ജാമ്യത്തിനായി ശ്രമം; വയനാട്ടിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി ഒളിവില്‍ - അന്വേഷണം ശക്തമായി പൊലീസ്

police , attacked , wayanad , search , സജീവാനന്ദ് , വയനാട് , ദമ്പതികള്‍
വയനാട്| Last Modified ബുധന്‍, 24 ജൂലൈ 2019 (08:42 IST)
വയനാട് അമ്പലവയലിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച പ്രതി സജീവാനന്ദ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കും. അഭിഭാഷകനെ കണ്ടശേഷം ഇയാള്‍ ഒളിവില്‍ പോയി.

സജീവാനന്ദിന്റെ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

മർദ്ദനമേറ്റ ദമ്പതികള്‍ പാലക്കാട് സ്വദേശികൾ ആണെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഞായറാഴ്ച്ച രാത്രി അമ്പലവയൽ ടൗണിൽ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദൻ ക്രൂരമായി മർദ്ദിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പൊലീസ് കേസെടുത്തത്.

സജീവാനന്ദൻ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകനാണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :