ബ്രക്കോളി കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ ?

 diabetes , breakfast , health , food , life style , ആരോഗ്യം , ഭക്ഷണം , പ്രമേഖം , കൊളസ്‌ട്രോള്‍
Last Modified ബുധന്‍, 24 ജൂലൈ 2019 (12:37 IST)
വളരെ കരുതലോടെ ശുശ്രൂഷിക്കേണ്ട രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ജീവിത ശൈലിക്കൊപ്പം പാരമ്പര്യമായിട്ടും ഈ രോഗാവസ്ഥ പിടികൂടാം. വ്യായാമത്തിനൊപ്പം ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെ മാത്രമേ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയൂ.

ജങ്ക് ഫുഡ്, ഫ്രൈഡ് ഫുഡ്, മധുരം കലര്‍ന്ന ഭക്ഷണം, കേക്ക്, സ്നാക്സ്, പീത്‌സ, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ എന്നിവ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. ഇതോടെ പലവിധ രോഗങ്ങളും പിടികൂടും. ഹൃദയാഘാതം, സ്ട്രോക്ക്, അമിതവണ്ണം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ എന്നിവയാകും പ്രധാനമായും ബാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ബ്രക്കോളി. പ്രമേഹം കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളെ പരിഹരിക്കാനും ബ്രക്കോളിക്ക് കഴിയും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രകിയയും ഇത് സുഗമമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :