അനുബന്ധ വാര്‍ത്തകള്‍
- ബിഗ് അനൌൺസ്മെന്റ്! മമ്മൂട്ടിയെ സംവിധാനം ചെയ്യാൻ പൃഥ്വിരാജ്, തിരക്കഥ- മുരളി ഗോപി !
- വയസ് 40, ഇനിയെങ്കിലും വിവാഹം വേണം: വൈകിക്കില്ലെന്ന് നന്ദിനി
- ‘സിനിമയുടെ പരസ്യത്തിനായി ഫ്ലക്സ് ബോർഡുകൾ വേണ്ട‘; മാസ് തീരുമാനവുമായി മമ്മൂട്ടിയും വിജയും !
- 'ഞാൻ മമ്മൂക്കയുടെ ഫാൻ, എന്തൊരു പെർഫോമറാണ് അദ്ദേഹം’: വിക്രം പറയുന്നു
- സണ്ണി വെയിൻ നിർമിക്കുന്ന ‘പടവെട്ടിൽ’ നിവിൻ പോളിക്ക് നായിക അതിഥി!
'നിറത്തിന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അവഗണനകളും ഉണ്ടായിട്ടുണ്ട്’: നന്ദിത ദാസ്
നിറത്തിന്റെ പേരില്‍ സിനിമയില്‍ നിന്നു പോലും വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് പ്രശസ്ത നടിയും സംവിധായകയുമായ നന്ദിത ദാസ്. സമൂഹത്തില്‍ നിന്ന് നിറത്തിന്റെ പേരില്‍ പലരും അവഗണന നേരിടാറുണ്ട്. അതിനേക്കാള്‍ കൂടുതലാണ് സിനിമ മേഖലയിലെന്ന് നന്ദിത ദാസ്.
ചേരിയിലെ കഥാപാത്രമായോ, ഗ്രാമത്തിലെ കഥാപാത്രമായോ അഭിനയിക്കുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല. എന്നാല്‍ പരിഷ്ക്കാരിയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തൊലിക്ക് കുറച്ചു കൂടി നിറവും തിളക്കവും വേണമെന്ന് സിനിമാ രംഗത്തുള്ളവര്‍ ആവശ്യപ്പെടുമെന്ന് നന്ദിത പറഞ്ഞു.
നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടതെന്നും വൈവിധ്യങ്ങളെ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കണമെന്നും നന്ദിത പറഞ്ഞു. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്. നിറത്തിന്റെ പേരില്‍ എന്തിനാണ് വിവേചനം നേരിടുന്നതെന്ന് നന്ദിത ചോദിക്കുന്നു.