അനുബന്ധ വാര്‍ത്തകള്‍
- ‘സിനിമയുടെ പരസ്യത്തിനായി ഫ്ലക്സ് ബോർഡുകൾ വേണ്ട‘; മാസ് തീരുമാനവുമായി മമ്മൂട്ടിയും വിജയും !
- 'ഞാൻ മമ്മൂക്കയുടെ ഫാൻ, എന്തൊരു പെർഫോമറാണ് അദ്ദേഹം’: വിക്രം പറയുന്നു
- സണ്ണി വെയിൻ നിർമിക്കുന്ന ‘പടവെട്ടിൽ’ നിവിൻ പോളിക്ക് നായിക അതിഥി!
- ‘ഉത്കൃഷ്ടനായ കാമുകനാകൂ’- ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിനോട് സുപ്രിംകോടതി
- കുഞ്ഞിനെ കൈയ്യിലെടുത്ത് നാടകം കളിക്കുന്നു, ദാമ്പത്യം ഒരാഴ്ചയിൽ കൂടുതൽ പോകില്ല: വിമർശിച്ചവർക്ക് മറുപടിയുമായി ആദിത്യനും അമ്പിളി ദേവിയും
വയസ് 40, ഇനിയെങ്കിലും വിവാഹം വേണം: വൈകിക്കില്ലെന്ന് നന്ദിനി
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നന്ദിനി. മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം തന്നെ നായികയായി തിളങ്ങാൻ അവസരം ലഭിച്ച താരം.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി പക്ഷേ ഇതുവരെ ആയിട്ടും വിവാഹം കഴിച്ചിട്ടില്ല. 40 വയസാവുകയാണ് നന്ദിനിക്ക്. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി എങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു നന്ദിനി പറയുന്നു.
‘വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല‘ എന്നാണ് നന്ദിനി ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന് കരുമാടി കുട്ടന് സുന്ദര പുരുഷന് തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി തിരിച്ചെത്തിയത്.