സണ്ണി വെയിൻ നിർമിക്കുന്ന ‘പടവെട്ടിൽ’ നിവിൻ പോളിക്ക് നായിക അതിഥി!

Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (16:39 IST)
നിർമിക്കുന്ന ‘പടവെട്ടിൽ’ നിവിൻ പോളിക്ക് നായികയായി അരുവി താരം അതിഥി ബാലൻ. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് അതിഥി. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാടക രംഗത്ത് ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ലിജു കൃഷണയാണ്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന മലയാള ചിത്രം കൂടിയാണ് പടവെട്ട്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍, രാജീവ് രവിയുടെ തുറമുഖം എന്നിവയാണ് നിവിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമകള്‍.

സണ്ണി വെയ്‌ന്റെയും ദുല്‍ഖറിന്റെയും ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിലാണ് സണ്ണി വെയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :