അനുബന്ധ വാര്‍ത്തകള്‍
- ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ
- കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും
- കനയ്യകുമാർ സി പി ഐ ചിഹ്നത്തിൽ ലോൿസഭയിലേക്ക് മത്സരിക്കുന്നു; പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം പിന്തുണക്കും
- മാലിന്യസംസ്കരണത്തിനുള്ള നഗരസഭകളുടെ അധികാരം സർക്കാർ നീക്കം ചെയ്യുന്നു; നിയമ ഭേദഗതി ഉടൻ
- പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി - അപകട സാധ്യതാ മേഖലകളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങളില്ല
'ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും'
'ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും'
പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കുമെങ്കിൽ ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളുമെന്ന് ജോയ് മാത്യു. 'ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും, ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല' എന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കിട്ട കുറിപ്പിലാണ് ജോയ്മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതം ഒരു കട്ടപ്പൊക
-----------------------------
ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും
കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും. ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും
സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും
ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ.
പോലീസ് ,വക്കീൽ .ജൂഡിഷ്യറി ......... ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുക ? എന്റെ സംശയം അതല്ല , മേൽപ്പറഞ്ഞ സംഘ-സമുദായ-പാർട്ടി -മത
ത്തിലൊന്നും പെടാത്തവരുടെ കാര്യം ? കട്ടപ്പൊക തന്നെ അല്ലെ ?