1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Mohanlals reply

ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ

ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ

മോഹൻലാൽ
തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥിയാകുന്നത് താൻ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്ന് നടൻ മോഹൻലാൽ. 'മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച മുൻകൂട്ടി നിശ്ചയിച്ചിരുന്നു. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്‌റ്റിനെക്കുടിച്ചറിയിക്കാൻ വേണ്ടിയായിരുന്നു അത്'- മോഹൻലാൽ പറഞ്ഞു.
 
'മുൻപ് പിണറായി വിജയനുമായി പലപ്പോഴും ഞാൻ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അപ്പോഴും ഇതുപോലെയുള്ള പല വാർത്തകളും വന്നിരുന്നു. പല പാർട്ടിയുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുമുണ്ട്. താൻ ഇപ്പോൾ തന്റെ ജോലി ചെയ്‌തുകൊണ്ടിരിക്കുകയാണെ'ന്നും മോഹൻലാൽ പറഞ്ഞു. മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
അടുത്ത ലേഖനം
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി