1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pannyan Raveendran about Thachangari

തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

പന്ന്യൻ രവീന്ദ്രൻ
കെ എസ് ആർ ടി സി എംഡി തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. 'കെ എസ് ആർ ടി സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരം. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡി, വന്ന വഴി മറക്കരുത്'- പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
 
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രൻ.
 
തച്ചങ്കരിയുടെ പല നടപടികളും കമ്മീഷന്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. പലയിടങ്ങളിലും മുങ്ങി പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ എത്തിപ്പെട്ടതെന്നും പന്ന്യൻ പറഞ്ഞു.
അടുത്ത ലേഖനം
ഭാര്യ ചതിച്ചു, മക്കളെ കൊന്നു; വിജയ്ക്ക് ആശ്വാസമേകാൻ ‘കാലാ’യെത്തി!