കോട്ടയം|
Rijisha M.|
Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (10:57 IST)
കന്യാസ്‌ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. മൊഴിയിൽ വൈരുധ്യമുള്ളതിനാലാണ് രണ്ടാമതും ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി കോട്ടയം എസ്‌പിയുമായി കൂടിക്കാഴ്‌ച നടത്തി.
ബിഷപ്പിനെ പൊലീസ് വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചനകൾ. കേസിന് മേൽനോട്ടം വഹിക്കുന്ന ഐജി വിജയ് സാഖറെ ഇന്ന് ഡിജിപി ലോക്‌നാഥ് ബഹ്റയെ കാണും. അതേസമയം, ബിഷപ്പിനെ അറസ്‌റ്റുചെയ്യുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കാം.
ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.