അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം
- ഗോവധത്തിനെതിരെ പ്രതികരിക്കാൻ ബിജെപി എംഎൽഎ രാജിവെച്ചു
- ആരും കൊതിക്കുന്ന അവസരം, ഹോളിവുഡ് ചിത്രം വേണ്ടെന്ന് വെച്ചതെന്തിന്? ചിയാൻ വിക്രം തുറന്നു പറയുന്നു
- ‘ഇവളാ പെണ്ണ്, അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം‘ - ഉണ്ണിമായയെക്കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മ
- ‘ലഹരിയെ ജീവിതമാക്കി, എന്റെ ജീവിതം തന്നെ തുലാസിലായി‘- എം എൽ എ പ്രതിഭയുടെ മുൻഭർത്താവിന്റെ ആത്മഹത്യാക്കുറിപ്പ്
തോക്കുകളുമായി ഐറ്റം നമ്പറിന് ചുവട് വച്ച് ബിജെപി എംഎൽഎയുടെ ആഭാസ നൃത്തം; വൈറലായി വീഡിയോ
കാലിലെ ശസ്ത്രക്രിയ വിജയകരമായതിലുള്ള ആഘോഷത്തില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവയ്‍ക്കുന്ന എംഎൽഎയുടെ ദൃശ്യങ്ങളാണ് വൈറലായത്.
മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിൽ പാർട്ടി നടപടി നേരിട്ട ബിജെപി എംഎൽഎയുടെ തോക്കേന്തിയുള്ള നൃത്തം വിവാദമാവുന്നു. ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ പ്രണവ് സിങ് ചാംപ്യനാണ് വീണ്ടും വിവാദത്തിന് വഴിവച്ചത്. കാലിലെ ശസ്ത്രക്രിയ വിജയകരമായതിലുള്ള ആഘോഷത്തില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവയ്‍ക്കുന്ന എംഎൽഎയുടെ ദൃശ്യങ്ങളാണ് വൈറലായത്.
അതേസമയം, പ്രണവ് സിങ് ചാംപ്യന്റെ അഭാസ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവത്തിൽ ഇടപെടാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ് പോലീസ്. നാല് തോക്കുകളാണ് എംഎൽഎ നൃത്തത്തിനിടെ മാറിമാറി ഉപയോഗിക്കുന്നത്. വീഡിയോയില്‍ കാണുന്ന തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.