ആരും കൊതിക്കുന്ന അവസരം, ഹോളിവുഡ് ചിത്രം വേണ്ടെന്ന് വെച്ചതെന്തിന്? ചിയാൻ വിക്രം തുറന്നു പറയുന്നു

Last Modified ബുധന്‍, 10 ജൂലൈ 2019 (16:11 IST)
നടൻ ചിയാൻ വിക്രത്തിനു ഈയടുത്ത് ഹോളിവുഡ് ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, അവസരം താരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഏതൊരു നടനും ആഗ്രഹിക്കുന്നതാണ് ഒരു ഹോളിവുഡ് ചിത്രമെന്നും അത് ലഭിച്ചിട്ടും വിക്രം എന്തിനാണ് വേണ്ടെന്ന് വെച്ചതെന്നും ചോദ്യങ്ങളുയർന്നിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് അത്തരമൊരു അവസരം വേണ്ടെന്ന് വെച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിക്രം. അഭിനയ പ്രാധാന്യമില്ലാത്ത, താരതമ്യേന ചെറുതുമായ വേഷമായിരുന്നു തനിക്ക് അവര്‍ നല്‍കാനിരുന്നതെന്നാണ് താരം പറയുന്നത്. അതോടെയാണ് താൻ നോ പറഞ്ഞതെന്നാണ് വിക്രം പറയുന്നത്.

പുതിയ ചിത്രമായ കടരം കൊണ്ടാനുമായാണ് വിക്രം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ജൂലൈ 19ന് ചിത്രം തീയേറ്ററുകളിലെത്തും. വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനിലും വിക്രമാണ് പ്രധാനവേഷം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :