‘എന്നും എപ്പോഴും കൂടെ’; വിടപറഞ്ഞ അച്ഛന്റെ മുഖം കൈയിൽ ടാറ്റു ചെയ്ത് മിസ് കേരള ഫിറ്റ്നസ് റാണി ജിനി, കുറിപ്പ്

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 6 മാര്‍ച്ച് 2020 (14:25 IST)
നാല് വർഷം മുൻപ് ഓർമയായ അച്ഛന്റെ ചിത്രം കൈത്തണ്ടയിൽ ടാറ്റു ചെയ്ത് മിസ് കേരള ഫിറ്റ്നസ് ക്വീൻ ആയിരുന്ന ജിനി ഗോപാൽ. അച്ഛന്റെ നല്ല വ്യക്തിത്വത്തിനു മുന്നിൽ സ്നേഹത്തിനു മുന്നിൽ പ്രണമിക്കുകയാണ് ജിനി. നേരത്തേ അച്ഛന് ബാധിച്ച മറവി രോഗത്തെ കുറിച്ച് ജിനി കുറിച്ചിരുന്നു.

‘കൈ തണ്ടയിലെ ഈ പ്രിയരൂപത്തിന്റെയും സ്നേഹത്തിന്റെയും മുദ്രകൾ പ്രാണനിലാണ് കൊത്തി വെച്ചിട്ടുള്ളത്. പ്രാണൻ ആയിരുന്നു മകളെന്ന് വെച്ചാൽ.... ഏറ്റവും പ്രിയപ്പെട്ട ഓർമയാണ്.. അതിത്രയും ചേർന്നിരിക്കട്ടെ. അച്ഛന്റെ വേർപാടിന്റെ മുറിവ് ഉണങ്ങാൻ ഇനിയും സമയം എടുക്കും......പക്ഷേ പങ്കുവെച്ച നല്ല ഓർമ്മകൾ എന്നും മായാതെ തന്നെ നിൽക്കും...അച്ഛന്റെ നല്ല വ്യക്തിത്വത്തിനു മുന്നിൽ സ്നേഹത്തിനു മുന്നിൽ പ്രണാമം.‘ - ജിനി ഫേസ്ബുക്കിൽ കുറിച്ചു.

അൽഷിമേഴ്സ് ആയിരുന്നു ജിനിയുടെ അച്ഛന്. ഇതേതുടർന്ന് കുറെ നാൾ ചികിത്സിച്ചു. ജിനിയുടെ മടിയിൽ കിടന്നാണ് അച്ചൻ മരിക്കുന്നത്. എന്റെ അച്ഛന് എല്ലാ സൗകര്യങ്ങളോടും കൂടി സന്തോഷമുള്ള ഒരു വാർധക്യം സമ്മാനിക്കാൻ കഴിഞ്ഞതാണ് ഞാൻ എന്ന വ്യക്തിയുടെ ഏറ്റവും വലിയ സം‌തൃപ്തിയെന്ന് ജിനി നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :