നാണംകെട്ട് മടങ്ങി പോകേണ്ടി വന്നില്ലേ? അഹങ്കാരത്തിനുള്ള ശിക്ഷ; ഊര്‍മ്മിളയ്‌ക്കെതിരെ രാഗം രാധാകൃഷ്ണൻ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 6 മാര്‍ച്ച് 2020 (12:37 IST)
തൃക്കടവൂർ ക്ഷേത്രോത്സവത്തിൽ മകളുടെ നൃത്തിനു മുന്നോടിയായി അനൌൺസ് ചെയ്യാനെത്തിയപ്പോൾ മൈക്ക് ഓഫ് ആയതിൽ പ്രകോപിതയായി കാണികൾക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ ഊർമ്മിള ഉണ്ണിക്കെതിരെ രാഗം രാധാകൃഷ്ണന്‍. നടി മാപ്പ് പറയണമെന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

രാഗംരാധ കൃഷ്ണന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ്:

ഊര്‍മിള ഉണ്ണി നിങ്ങള്‍ക്ക് പണമുണ്ടാകാം, നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാര്‍ഗമാണ്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാല്‍ അതു വലിച്ചെറിഞ്ഞു കളയുമോ. ഇതിന് മാപ്പ് പറഞ്ഞില്ല എങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം അവതരിപ്പിക്കില്ല…….

തൃക്കടവൂരില്‍വാഴും മഹാദേവനോടാണോ … ഊര്‍മിള ഉണ്ണിയുടെ ദേഷ്യം?????? തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുന്‍പില്‍ പ്രശസ്ത സിനിമാ താരം ഊര്‍മിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക് എടുത്തപ്പോള്‍ അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ….

തുടര്‍ന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു തുടര്‍ന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാന്‍സിന് ശേഷം ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്തു.

ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത താരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്….

ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികള്‍ക്കുള്ള മറുപടി ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :