അനുബന്ധ വാര്ത്തകള്
- കോടീശ്വരൻ 62 കോടി വാഗ്ദാനം ചെയ്തു, ഉറ്റസുഹൃത്തിന്റെ അശ്ലീല ദൃശ്യങ്ങൾ ആദ്യം അയച്ചു നൽകി, പിന്നീട് ക്രൂരമായി കൊലപ്പെടുത്തി 18കാരി
- അനുപമ പരമേശ്വരനും ബൂമ്രയും പ്രണയത്തിൽ?
- ദുൽഖർ ചിത്രത്തിൽ സഹസംവിധായികയായി അനുപമ പരമേശ്വരൻ, വിശ്വസിക്കാനാകുന്നില്ലെന്ന് ഡി ക്യൂ !
- ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ കൂട്ടുകാരന് മൂന്ന് നായികമാരെ നൽകി ദുൽഖർ സൽമാൻ!
- സാധ്വി പ്രഗ്യയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ച ബിജെപി എം പിക്ക് നേരെ ചെരുപ്പേറ്, ചെരുപ്പെറിഞ്ഞത് ശക്തി ഭാർഗവ എന്ന മോദി വിമർശകനായ കോടീശ്വരൻ
ആവേശം കൂടിപ്പോയി; വിവാഹത്തിന് വരനെ താലി ചാർത്തി വധു, അബദ്ധം പിണഞ്ഞതറിയാതെ ചുറ്റും നിന്നവർ
താലി വധുവിന്റെ കൈയ്യിൽ എടുത്ത് കൊടുത്താണ് സംഭവം തുടങ്ങുന്നത്.
കല്യാണം വരനേയും വധുവിനെയും സംബന്ധിച്ച് സന്തോഷം മാത്രമല്ല അൽപ്പമൊക്കെ ടെൻഷൻ കൂടി നൽകുന്നതാണ്. ടെൻഷൻ മൂത്ത് വരനും വധുവും ചെയ്യുന്ന മണ്ടത്തരങ്ങളുടെ പതിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ആഘോഷമായി മാറാറുണ്ട്. അത്തരത്തിലൊന്നാണ് ഇത്.
ഇവിടെ കൗതുകവും ആകാംഷ കൂടി പോയതും വധുവിനാണ്. ആകാംഷ കൂടിപോയ വധു വരനെ താലിചാർത്തുകയായിരുന്നു. തമാശ അവിടം കൊണ്ട് തീരുന്നില്ല. വരനെയും വധുവിനെയും പോലെ തന്നെയായിരുന്നു ചുറ്റുമുണ്ടായിരുന്നവരും ചടങ്ങ് നടത്താനെത്തിയ പൂജാരിയുമെല്ലാം.
താലി വധുവിന്റെ കൈയ്യിൽ എടുത്ത് കൊടുത്താണ് സംഭവം തുടങ്ങുന്നത്. വരന് താലി കൈമാറാൻ പറയുന്നതിന് പകരം പൂജാരി പറയുന്നത് താലി കെട്ടാൻ, കേട്ടപാതി കേൾക്കാത്ത പാതി വധു വരനെ താലി ചാർത്തി. കൺമുന്നിൽ നടന്ന അബദ്ധം തിരിച്ചറിയാൻ പോലും വയ്യാത്ത അത്ര ആകാംഷയിലായിരുന്നു കൂടി നിന്നവർ. അവർ പൂവെറിഞ്ഞും ശബ്ദമുണ്ടാക്കിയും ആഘോഷിച്ചു.
അപ്പോഴാണ് പൂജാരിക്കും വരനുമെല്ലാം അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞത്. ഇതോടെ താലി തിരികെ വാങ്ങി വരന് നൽകി. വരൻ വധുവിനെ താലി ചാർത്തി. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.