ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ കൂട്ടുകാരന് മൂന്ന് നായികമാരെ നൽകി ദുൽഖർ സൽമാൻ!

Last Modified ബുധന്‍, 15 മെയ് 2019 (09:50 IST)
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ മൂന്ന് നായികമാരാണെന്നാണ് റിപ്പോർട്ടുകൾ. അനു സിത്താര, നിഖില വിമല്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരിക്കും ചിത്രത്തിലെ ആ മുന്ന് നായികമാര്‍. ജേക്കബ് ഗ്രിഗറിയാവും ചിത്രത്തില്‍ നായകന്‍. ആദ്യമായാണ് ഗ്രിഗറി ഒരു ചിത്രത്തില്‍ നായകനാകുന്നത്.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിന്റെ പേരും നിര്‍മ്മാണ കമ്പനിയുടെ പേരും ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുമെന്ന് ദുല്‍ഖര്‍ നേരത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. നവാഗതനായ ഷംസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ പുരോഗമിക്കുകയാണ്.

വിജയരാഘവന്‍, ശ്രീലക്ഷ്മി, സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനുപമ പരമേശ്വരന്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാകും ഇത്. ദുല്‍ഖര്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷത്തിലാണ് അനുപമ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :