1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. BRAVE FARMER CHASES LION BY JUST USING A STICK

വെറും വടികൊണ്ട് സിംഹത്തെ തുരത്തി ഓടിച്ച് ധീരനായ കർഷകൻ

വാർത്ത
ഒരു വടി മാത്രം ഉപയോഗിച്ച് സിംഹത്തെ വിരട്ടിയോടിച്ചിരിക്കുകയണ് ധൈര്യശാലിയായ ഒരു കർഷകൻ. പശുക്കിടാവിനെ ആക്രമിക്കാൻ സിംഹം ശ്രമിച്ചതോടെ പതിരാത്രിയിൽ ഭയമേതുമില്ലാതെ ഒരു വടിയുമെടുത്ത് സിംഹത്തെ നേരിടാൻ കർഷകൻ വീടീനു പുറത്തേക്കിറങ്ങുകയായിരുന്നു.
 
വദേർ എന്ന കർഷൻ എത്തുമ്പോഴേക്കും പഴുക്കിടാവിനെ സിംഹം പിടികൂട്ടിയിരുന്നു, എന്നാൽ വടി ഉപയോകിച്ച് കർഷകൻ സിംഹത്തിന്റെ തലയിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ പഴുക്കിടാവിൻ ഉപേക്ഷിച്ച് വീടിന്റെ മതിൽ ചാടിക്കടന്ന് സിംഹം രക്ഷപ്പെടുകായായിരുന്നു.
 
'അഞ്ച് വയസ് മാത്രം പ്രായമായ പഴുക്കിടവ് എനിക്കത്ര പ്രിയപ്പെട്ടതാണ്' എന്നയിരുന്നു സിംഹത്തെ വടി ഉപയോഗിച്ച് നേരിടാൻ ധൈര്യം എവിടുന്ന് കിട്ടി എന്ന ചോദ്യത്തിന് കർഷകന്റെ മറുപടി. തങ്ങളുടെ വളർത്തുമൃഗങ്ങളെ സിംഹങ്ങൾ ദിവസവും ആക്രമിക്കാറുണ്ട് എന്നും ഗ്രാമത്തിൽ നാലു സിംഹങ്ങൾ വാസമുറപ്പിച്ചിട്ടുണ്ടെന്നും കർഷകൻ വ്യക്തമാക്കി. 
അടുത്ത ലേഖനം
മൃതദേഹത്തിൽ നിന്നും ഒന്നര പവന്റെ മാല മോഷ്ടിച്ചു; ജീവനക്കാരിയെ സസ്പെന്റ് ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിർദേശം