1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Tovino Thomas injured while shooting for edakkad battalion 06

ഡ്യൂപ്പില്ലാതെ സംഘട്ടനം: ചിത്രീകരണത്തിനിടെ ടൊവിനോക്ക് പൊള്ളലേറ്റു

വാർത്ത
എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റു. ചിത്രത്തിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നനിടെയാണ് അപകടം ഉണ്ടത്. ടോവിനോക്ക് ഉടൻ തന്നെ വൈദ്യ സഹായം ലഭ്യമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാര പരിക്കുകൾ മാത്രമേ ഏറ്റിട്ടുള്ളു എന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
 
നാലുഭാഗത്തുനിന്നും തീയിനിടയിൽനിന്നുമുള്ള സംഘട്ടന രംഗമായിരിന്നു ചിത്രീകരിച്ച് ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യാനായിരുന്നു സംവിധായകൻ ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും ഡ്യപ്പില്ലാതെ താരം തന്നെ രംഗത്തിൽ അഭിനയിക്കുകയായിരുന്നു. പൊള്ളലേറ്റെങ്കിലും ഷോട്ട് പൂർത്തിയാക്കിയ ശേഷമാണ് വൈദ്യ സഹായം തേടാൻ ടൊവിനോ തയ്യാറായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സംഘട്ടന രംഗങ്ങളിലും ഡ്യപ്പില്ലാതെയാണ് ടൊവിനോ അഭിനയിച്ചത്.  
 
അടുത്ത ലേഖനം
യുവാവിനെയും യുവതിയെയും നഗ്നരാക്കി മര്‍ദ്ദിച്ചു റോഡിലൂടെ നടത്തി, ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസ് കേസെടുത്തു