അനുബന്ധ വാര്‍ത്തകള്‍
- കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്നത് മറക്കണ്ട, തിരിച്ചടിക്കാന്‍ മടിക്കില്ല: വെല്ലുവിളിച്ച് കെ സുധാകരൻ
- വിസിയുടെ വീടിനു പകരം ഭാര്യ പിതാവിന്റെ വീട്ടിൽ ഉപരോധം നടത്തി എബിവിപിക്കാർ; അമളി പിണഞ്ഞെന്ന് മനസിലാകാതെ 15 മിനിറ്റോളം മുദ്രാവാക്യം വിളി
- യൂത്ത് കോൺഗ്രസിന്റെ പുതിയ നാടകം - ‘പെങ്ങളൂട്ടിക്കൊരു കാർ’; രമ്യ ഹരിദാസിന് കാർ വാങ്ങിക്കാൻ 1000 രൂപ പിരിവ്, വിവാദം
- കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കണം; ഭീഷണിയുമായി ബിജെപി
- ജനപ്രതിനിധികളെ വിലകൊടുത്ത് വാങ്ങുന്ന ജനാധിപത്യം, രാജ്യം നീങ്ങുന്നത് ഇരുണ്ട കാലത്തേക്ക്
‘രമ്യ ഹരിദാസിനൊരു കാർ’ - തമ്മിലടി തുടര്‍ന്നതോടെ പിരിവ് നിര്‍ത്തിച്ചു, മലക്കംമറിഞ്ഞ് രമ്യയും രംഗത്ത്
ആലത്തൂർ എം പി രമ്യ ഹരിദാസിന് കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്ത് പോലും തർക്കം നിലനിൽക്കുന്നതിനിടെ കെപിസിസി ഇടപെട്ട് പിരിവ് നിര്‍ത്തിച്ചതായി സൂചന. ഇതോടെ തന്റെ നിലപാടും മാറ്റി പറഞ്ഞിരിക്കുകയാണ് രമ്യ.
യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് കാര്‍ വാങ്ങിത്തരുന്നതിനെന്താണ്? ഞാൻ സന്തോഷത്തോട് കൂടെ സ്വീകരിക്കും. അതിൽ എന്താണ് തെറ്റെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ രമ്യ ഹരിദാസ് ചോദിച്ചത്. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം വന്നതോടെ പ്ലേറ്റ് മറിച്ച് കാർ വേണ്ടെന്ന നിലപാടിലാണ് എം പി ഇപ്പോൾ.
എംപിക്ക് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രമ്യയ്ക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്.
എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും ലഭിക്കുമ്പോള്‍ പണം പിരിച്ച് വാഹനം വാങ്ങുന്നതിനെയാണ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. എംപിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്പ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.
അടുത്ത ലേഖനം