1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Akhilesh yadav coined Damdar Dalit slogan before UP elections

ദളിതർ ശക്തർ, 2027ൽ ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിയും, ഉത്തർപ്രദേശിൽ പ്രചാരണം ശക്തമാക്കി അഖിലേഷ് യാദവ്

പിഛ്‌ഡേ(പിന്നോക്ക വിഭാഗം) ദളിത്, അല്പസംഖ്യക്(ന്യൂനപക്ഷം) എന്നീ വാക്കുകളുടെ ചുരുക്കഎഴുത്താണ് പിഡിഎ.

Akhilesh Yadav, Damdar Dalit, PDA Slogan,National News, UP Elections, Samajwadi party
ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ദളിത് വോട്ടര്‍മാരെ ലക്ഷ്യമിട്ട് പ്രചാരണങ്ങള്‍ ശക്തമാക്കി സമാജ്വാദി പാര്‍ട്ടി. ദളിത് വിഭാഗത്തെ ദംദാര്‍ ദളിത്(ശക്തരായ ദളിതര്‍) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ദളിത് വിഭാഗം ബിജെപിക്കെതിരെ ശക്തമായി ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനമാണ് അഖിലേഷ് ഉയര്‍ത്തിയത്. 2027ലെ പൊതുതിരെഞ്ഞെടുപ്പില്‍ ദളിതര്‍ ഒന്നുചേര്‍ന്ന് ബിജെപിയെ തുടച്ചുനീക്കുമെന്നും അഖിലേഷ് പറഞ്ഞു. ഞായറാഴ്ച ആഗ്രയില്‍ സംഘടിപ്പിച്ച ദളിത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സമാജ്വാദി പാര്‍ട്ടിയുടെ പിഡിഎ എന്ന മുദ്രാവാക്യം ദംദാര്‍ ദളിത് എന്ന് കൂടിയാണ് അര്‍ഥമാക്കുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള പിന്തുണ കാണുമ്പോള്‍ ഇക്കാര്യം ഉറപ്പിച്ച് പറയാനാകും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിതനിലവാരം ഇയര്‍ത്തുന്നതിനുള്ള മുന്നേറ്റത്തിന്റെ തുടക്കമാണ് ഈ സമ്മേളനം. അഖിലേഷ് പറഞ്ഞു.
 
 പിഛ്‌ഡേ(പിന്നോക്ക വിഭാഗം) ദളിത്, അല്പസംഖ്യക്(ന്യൂനപക്ഷം) എന്നീ വാക്കുകളുടെ ചുരുക്കഎഴുത്താണ് പിഡിഎ. ബിജെപിയെ നേരിടാന്‍ ഈ കൂട്ടുക്കെട്ടിന് കഴിയുമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ മുദ്രാവാക്യം. ദളിത് സമൂഹത്തിന് സംരക്ഷണം നല്‍കുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യോഗി ഭരണത്തില്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്നും അഖിലേഷ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അംബേദ്കറുടെ ഇരുന്നൂറോളം പ്രതിമകള്‍ തകര്‍ത്തു. ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ബിജെപി ഭരണഘടന(സംവിധാന്‍) തകര്‍ത്ത് മനുവിധാന്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ 26,000 പ്രാഥമിക വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ പൂട്ടി. ദളിത്, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു.
 
ഉത്തര്‍പ്രദേശില്‍ ഇരുപതിലധികം സര്‍ക്കാര്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. പഠിക്കാനും ജീവിതത്തില്‍ മുന്നേറാനുമാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. 2027ലെ തിരെഞ്ഞെടുപ്പ് ജനസംഖ്യയിലെ 5 ശതമാനവും 95 ശതമാനവും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം, വൈദ്യുതി വകുപ്പിന് അറിയില്ല; വി.ഇ.എച്ച് കരാർ ദുരൂഹം !