1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Sangh Parivar Connection

ഭരണം സതീശൻ, പിടിമുറുക്കി സംഘപരിവാർ; കേരളം ജാഗ്രതൈ !

VD Satheesan, Sangh Parivar, VD Satheesan Sangh Parivar Connection, Satheesan and Sangh parivar, Satheesan Sanghi
വി.ഡി.സതീശൻ ഭരണത്തിൽ സംഘപരിവാർ പിടിമുറുക്കുമ്പോൾ കേരളം ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത വിധം സംഘപരിവാർ പോഷക സംഘടനയ്ക്ക് അവരുടെ സ്‌കോളർ എക്‌സാം നടത്താൻ കേരളത്തിൽ അനുമതി ലഭിച്ചത് അതീവ ഗൗരവമുള്ള വിഷയമാണ്. 
 
എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ പൊതുവിദ്യാലയങ്ങളിൽ പിടിമുറുക്കാൻ സംഘപരിവാർ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനെ എൽഡിഎഫ് സർക്കാർ ശക്തമായി പ്രതിരോധിച്ചു. ഭരണം മാറി യുഡിഎഫ് എത്തിയതോടെ ആർഎസ്എസ് പോഷക സംഘടനകൾ പൊതുവിദ്യാലയങ്ങളിൽ 'അഴിഞ്ഞാടുകയാണ്'. 
 
സർക്കാർ സ്‌കൂളുകളിൽ 'മയിൽപ്പീലി' സ്‌കോളർഷിപ്പ് പരീക്ഷ നടത്താൻ സർക്കാർ അനുമതി നൽകിയതും സംഘപരിവാർ പ്രീണനത്തിന് വേണ്ടിയാണ്. 'മയിൽപ്പീലി' മാസികയുടെ 'യങ് സ്‌കോളർ എക്‌സാം' നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. വിവാദമായതോടെ ഈ ഉത്തരവ് പിൻവലിക്കേണ്ടിവന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയിട്ടും 'ഞാനൊന്നും അറിഞ്ഞില്ല' എന്നുപറഞ്ഞ് വിദ്യാഭ്യാസ മന്ത്രി തടിയൂരി. ചലച്ചിത്ര താരം ഉണ്ണി മുകുന്ദനെ ബ്രാൻഡ് അംബാസിഡറാക്കി, സംഘപരിവാറിന്റെ സംഘടനയായ ദേശീയ അധ്യാപക പരിഷത്തുമായി (NTU) സഹകരിച്ചാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്. യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി 'യങ് സ്‌കോളർ എക്സാം' എന്ന പേരിലാണ് സ്‌കോളർഷിപ്പ് പദ്ധതി. സംഘപരിവാർ പോഷക സംഘടനയായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി. ഗാന്ധി ഘാതകരെ പോലും മഹത്വവത്കരിക്കാൻ മടിയില്ലാത്തവരാണ് ഈ സ്‌കോളർ എക്‌സാമിന്റെ നടത്തിപ്പുക്കാർ. അങ്ങനെ വരുമ്പോൾ കുട്ടികളിൽ ചെറുപ്പത്തിലെ വർഗീയ വിദ്വേഷം കുത്തിനിറയ്ക്കാനുള്ള സംഘപരിവാർ ശ്രമത്തിനു സതീശൻ സർക്കാർ കുടപിടിച്ചുകൊടുക്കുകയാണെന്ന് പറയേണ്ടിവരും. Also Read: 'എന്റെ മകന്റെ പേര് യാത്ര, മമ്മൂട്ടി സാറിന്റെ സിനിമയിൽ നിന്ന് പ്രചോദനമായതാണ്,' - ധനുഷ്
അടുത്ത ലേഖനം
ദളിതർ ശക്തർ, 2027ൽ ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിയും, ഉത്തർപ്രദേശിൽ പ്രചാരണം ശക്തമാക്കി അഖിലേഷ് യാദവ്