1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ബ്രഡ് ലഡ്ഡു

How to make Plaintain Pith Thoran | ബ്രഡ് ലഡ്ഡു

പാചകം
രുചികരമായ ബ്രഡ് ലഡ്ഡു ഉണ്ടാക്കുന്ന വിധം.

ചേരുവകള്‍:

ബ്രെഡ് - 15 എണ്ണം
നെയ്യ്‌‌ - 50 ഗ്രാം
ബദാം - 7എണ്ണം
ഉണക്ക മുന്തിരി - 7എണ്ണം
ഏലയ്ക്ക - 5എണ്ണം (പൊടിച്ചത്)
അണ്ടിപരിപ്പ് - 7എണ്ണം
പഞ്ചസാര - 1 1/2 കപ്പ് (പൊടിച്ചത്)

പാകം ചെയ്യുന്ന വിധം:

ബ്രഡിന്റെ ബ്രൌണ്‍ ഭാഗം മാറ്റി മിക്സിയില്‍ നന്നായി പൊടിച്ചെടുക്കുകയും അതിലേക്ക് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേര്‍ക്കുകയും ചെയ്യുക. അതിനുശേഷം ഒരു ഫ്രൈയിംഗ് പാനില്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ്, ബദാം, ഉണക്ക മുന്തിരി എന്നിവ വറുത്തെടുക്കുക. അവയിലേക്ക് ബ്രഡ് പൊടി ചേര്‍ത്ത് ചെറിയ ഉരുളകളാക്കി മാറ്റി തണുത്തതിനുശേഷം ഉപയോഗിക്കുക.
About Writer
WEBDUNIA