1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ബനാനാ ഹല്‍‌വ

How to make tasteful Banana Halwa | ബനാനാ ഹല്‍‌വ

പാചകം
മധുരപലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ പലപ്പോഴും മടിയാണ്. ബേക്കറിയില്‍ നിന്ന് വാങ്ങുന്നതാണ് എളുപ്പം. വൈവിദ്ധ്യവും ആവശ്യം പോലെ. ഇനിയാ പരാതി വേണ്ടാ. ബനാന ഹല്‍‌വ ഒന്നു പരീക്ഷീക്കൂ. നിങ്ങള്‍ക്കു തന്നെ തൃപ്തിയാവും എന്നുറപ്പ്.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

നേന്ത്രപ്പഴം 4 എണ്ണം
പഞ്ചസാര 1 കപ്പ്
നെയ്യ് 1/2 കപ്പ്
അണ്ടിപ്പരിപ്പ്
15 എണ്ണം
ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍
വെള്ളം 1 കപ്പ്

പാകം ചെയ്യേണ്ട വിധം:

അണ്ടിപ്പരിപ്പ് ചെറുകഷ്ണങ്ങളായി നുറുക്കി ഇത്തിരി നെയ്യില്‍ വറുത്തെടുക്കുക. നേന്ത്രപ്പഴം അകത്തെ കറുത്ത് നാര് കളഞ്ഞ് അരച്ചെടുക്കുക. അത് നെയ്യില്‍ വഴറ്റിയെടുക്കുക. ഒരു പാത്രത്തിലെ വെള്ളത്തില്‍ വഴറ്റിയ നേന്ത്രപ്പഴം, പഞ്ചസാര എന്നിവയിട്ട് വേവിയ്ക്കണം. വെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. പിന്നീട് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ചൂടാറുമ്പോല്ല് ഉപയോഗിക്കാം.
About Writer
WEBDUNIA