1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം

പൊരിയുണ്ട

പാചകം
നാവില്‍‌ വെള്ളമൂറും പൊരിയുണ്ടയുണ്ടാക്കാന്‍‌ പഠിക്കൂ.

ചേരുവകള്‍‌:

പൊരി - 4 കപ്പ്
ശര്‍‌ക്കര - 200 ഗ്രാം
തേങ്ങ - 4 സ്‌പൂണ്‍‌
നെയ്യ് - 5 ടീസ്പൂണ്‍‌
ഏലയ്‌ക്ക - 4

പാകം ചെയ്യുന്ന വിധം:

ശര്‍‌ക്കര ഉരുക്കി പാവാക്കുക. അതിനുശേഷം നെയ്യ് ചൂടാക്കി തേങ്ങ വറുക്കുക. ശേഷം കുറുകിയ ശര്‍‌ക്കരപ്പാവില്‍‌ നെയ്യൊഴിക്കുക. ഒപ്പം തേങ്ങ വറുത്തതും ഏലയ്‌ക്കാപ്പൊടിയും ചേര്‍‌ത്തിളക്കുക. ഇനി പൊരി ചേര്‍‌ത്തിളക്കുക. നന്നായി ഇളക്കിയതിനുശേഷം കൈയ്യില്‍‌ മയം പുരട്ടി ഉരുളകളാക്കുക. നന്നായി ഉറച്ചശേഷം ഉണങ്ങിയ പാത്രത്തില്‍‌ സൂക്ഷിക്കുക.
About Writer
WEBDUNIA