1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ഒറൊട്ടി

How to make Tasteful Orotti | ഒറൊട്ടി

പാചകം
ഒറൊട്ടി കഴിച്ചിട്ടുണ്ടോ. കടയില്‍ നിന്ന് മാത്രമാക്കാതെ വീട്ടിലും രുചികരമായി ഒറട്ടിയുണ്ടാക്കാം. ഇതാ പാചകവിധി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

അരിപ്പൊടി - ഒരു കപ്പ്‌
തിളച്ച വെള്ളം - ഒരു കപ്പ്‌
ഉപ്പ്‌, പഞ്ചസാര - പാകത്തിന്‌
തേങ്ങാ ചിരകിയത്‌ - അര കപ്പ്‌

പാകം ചെയ്യേണ്ട വിധം

തിളച്ച വെള്ളം അരിപ്പൊടിയില്‍ ഒഴിക്കുക. പഞ്ചസാരയും ഉപ്പും തേങ്ങ ചിരകിയതും ചേര്‍ത്തിളക്കുക. ഇടിയപ്പം മാവിന്‍റെ പരുവത്തില്‍ കുഴച്ച്‌ ഉരുളകളാക്കി കട്ടിയുള്ള ചപ്പാത്തിയായി പരത്തിയെടുക്കുക. മയം പുരട്ടി ദോശക്കല്ലില്‍ ഇരുവശവും ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക.
About Writer
WEBDUNIA