നിധി കാക്കും ഭൂതം

ആര്‍. രാജേഷ്‌

PRO
ബാങ്കില്‍ കാഷ്യറായ പ്രിന്‍സിനെ സ്നേഹിച്ച്‌, എല്ലാം ഉപേക്ഷിച്ചു പോയ സുഭദ്രയുടെ മുഖം തന്നെയാണിവള്‍ക്ക്‌. പേരക്കുട്ടിയെ ചേര്‍ത്തു പിടിച്ചപ്പോള്‍ ഒറ്റയ്ക്കല്ലായെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. സുഭദ്രയോട്‌ മനസിലുണ്ടായിരുന്ന പിണക്കം എത്രവേഗമാണ്‌ ഇല്ലാതായത്‌.

" അവളെന്നാ വരാഞ്ഞത്‌?"

"പപ്പായ്ക്ക്‌ സുഖമില്ല. ഹാര്‍ട്ട്‌ ഓപ്പറേഷന്‍ കഴിഞ്ഞ്‌ ബാംഗ്ലൂര്‌ തന്നെയാ.
വീട്ടില്‍ അമ്മ മാത്രമേയുള്ളൂ മുത്തശ്ശീ..."
ഭിത്തിയില്‍ തങ്ങളെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന മാധവേട്ടന്‍റെ മുഖത്ത്‌ സന്തോഷമില്ലേ? അവസാന കാലത്ത്‌ വീണുകിട്ടിയ മഹാഭാഗ്യം പോലെ... സുഭദ്രയുടെ മകള്‍...
" മാളവികാന്നല്ലേ മോള്‍ടെ പേര്‌?"
"അതെ മുത്തശ്ശീ..."
മുമ്പെപ്പോഴോ ആരോ പറഞ്ഞത്‌ ലക്ഷ്മിയമ്മ മറന്നിട്ടില്ല.

"മുത്തച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്നേം കൂട്ടി വന്നിരുന്നു. ഇങ്ങോട്ട്‌ കയറാന്‍ കൂടി ആരും സമ്മതിച്ചില്ല."

ലക്ഷ്മിയമ്മയ്ക്ക്‌ അത്‌ പുതിയൊരറിവായിരുന്നു.

" മുത്തശ്ശീ, ഞാനീ നനഞ്ഞതൊക്കെയൊന്നു മാറ്റട്ടെ..."
അവര്‍ മാളവികയ്ക്ക്‌ മുറി കാട്ടിക്കൊടുത്തു.

സ്വത്ത്‌ ഭാഗം വയ്ക്കുമ്പോള്‍, തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയവള്‍ക്ക്‌ എന്തു കാര്യമെന്ന്‌ മക്കള്‍ മാധവേട്ടനോട്‌ ചോദിച്ചത്‌ അവര്‍ ഓര്‍ത്തു. എന്നിട്ടും, ക്ഷേത്രക്കുളത്തോട്‌ ചേര്‍ന്നുകിടക്കുന്ന ഒരുതുണ്ട്‌ ഭൂമി സുഭദ്രയുടെ പേരില്‍ എഴുതിവയ്ക്കാന്‍ അദ്ദേഹം മറന്നില്ല. വേണ്ടതൊക്കെ കിട്ടിയപ്പോള്‍ മക്കളുടെ വിധം മാറി. ഇപ്പോള്‍ ആര്‍ക്കും ഒന്നിനും സമയമില്ല.

നാലുവര്‍ഷം മുമ്പാണ്‌ മക്കള്‍ എല്ലാവരും ഒടുവില്‍ തറവാട്ടില്‍ ഒത്തു ചേര്‍ന്നത്‌. പരദേവതയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന നിലവറയില്‍ രത്നമാലകളും മറ്റും കൊത്തു പണികളുള്ള ചന്ദനപ്പെട്ടിയില്‍ സുരക്ഷിതമായി വച്ചിട്ടുണ്ടെന്ന്‌ മക്കള്‍ക്കറിയാം. അതുകൂടി പങ്കു വച്ചാല്‍ പിന്നെ മക്കള്‍ തിരിഞ്ഞു നോക്കില്ലായെന്ന്‌ അവര്‍ പണ്ടേ
WEBDUNIA|
മനസിലാക്കിയിരിക്കുന്നു. തന്‍റെ മരണശേഷം മാത്രം അക്കാര്യത്തെക്കുറിച്ച്‌ ചിന്തിച്ചാല്‍ മതിയെന്ന്‌ അവര്‍ മക്കളോട്‌ പറഞ്ഞു. ലക്ഷ്മിയമ്മെയെ അനുനയിപ്പിക്കാന്‍ മക്കള്‍ കിണഞ്ഞു ശ്രമിച്ചു. അവര്‍ വഴങ്ങിയില്ല. പതിയെപ്പതിയെ മക്കളുടെ വരവും നിലച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :