498 രൂപയ്ക്ക് അൺലിമിറ്റഡ് 3ജി ഡാറ്റ! തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എൻഎൽ

498 രൂപയ്ക്ക് അൺലിമിറ്റഡ് 3ജി ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ

BSNL, DATA OFFER, JIO, AIRTEL. VODAFONE, IDEA ബി‌എസ്‌എന്‍‌എല്‍, ഡാറ്റ ഓഫര്‍, ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ
സജിത്ത്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (11:53 IST)
അൺലിമിറ്റഡ് 3ജി ഡാറ്റ ഓഫറുമായി ബി‌എസ്‌എന്‍‌എല്‍ രംഗത്ത്. എസ്‌ടിവി 498 എന്ന പ്ലാനിലാണ് പതിനാല് ദിവസത്തേക്ക് പരിധിയില്ലാതെ അതിവേഗ 3ജി ഉപയോഗിക്കാന്‍ സാധിക്കുക. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും നിലവിലുള്ള ഉപയോക്താക്കൾക്കും ഈ ഓഫര്‍ ലഭിക്കും.

അതോടൊപ്പം ചില പ്ലാനുകളില്‍ നല്‍കിയിരുന്ന ഡാറ്റ പരിധി ഇരട്ടിയാക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1498 രൂപയുടെ പ്ലാനിൽ നേരത്തെ നല്‍കിയിരുന്ന 9 ജിബി ഡാറ്റ ഇപ്പോൾ 18 ജിബി ആയി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ 2799 രൂപയുടെ 18 ജിബി പ്ലാനിൽ ഇനി 36 ജിബി ഡാറ്റയായിരിക്കും ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :