1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Reliance Communication

94 ശതമാനം ജീവനക്കാരെയും ഒഴിവാക്കി റിലയൻസ് കമ്മ്യൂണിക്കേഷൻസ്

വാർത്ത
മുംബൈ: അനിൽ അമ്പാനിയുടെ റിലയൻസ് കമ്മൂണിക്കേഷൻസ് ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ചു. 94 ശതമാനം ജീവനക്കാരെയും കമ്പനി പിരിച്ചു വിട്ടിരിക്കുകയാണ്. 52,000 ജീവനക്കാരാണ് കമ്പനിയിൽ നേരത്തെ ഉണ്ടായിരുന്നത് ഇത് 3,400 ലേക്ക് വെട്ടിക്കുറച്ചു.
 
45,000 കോടി നഷ്ടത്തിലാണ് കമ്പനി ഇപ്പോൾ ഉള്ളത് അതിനാൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ മൊബൈൽ സേവനങ്ങൾ ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു. പല കമ്പനികൾക്കും ബിസിനസ് ടു ബിസിനസ് സേവനമാണ് നൽകുന്നതാണ് കമ്പനി ഇപ്പോൾ തുടരുന്നത്. ബി എസ് ഇ ഫയലിങ്ങിലാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അടുത്ത ലേഖനം
പൊലീസിൽ അടിമപ്പണി; ഐപിഎസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതിൽ അതൃപ്‌തിയുമായി ഐപിഎസ് അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി