അനുബന്ധ വാര്‍ത്തകള്‍
- പക്ഷിയിടിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറങ്ങി
- വരാപ്പുഴ കേസിൽ ഇടപെട്ട സി പി എം നേതാവ് ആരാണെന്ന് ചെന്നിത്തല വെളിപ്പെടുത്തണം: കോടിയേരി
- കോപ്പി അടിച്ചതിന് പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി; വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു
- ജെസ്ന അവസാനമായി സന്ദേശമയച്ചത് ആൺസുഹൃത്തിന്, ഒരു വർഷത്തിനിടെ ആയിരം തവണ വിളിച്ചു; സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
- ജെസ്നയുടെ തിരോധാനത്തിൽ സി ബി ഐ അന്വേഷണം വേണം: സഹോദരൻ ഹൈക്കോടതിയിൽ
വിവാഹിതയായി ബംഗ്ലാദേശിലെത്തിയ ഇന്ത്യൻ യുവതി പ്രസവിച്ചത് റെയിൽവേ സ്റ്റേഷനിലെ ടോയ്ലെറ്റിൽ
ധാക്ക: ബംഗ്ലദേശ് പൌരനെ വിവാഹം ചെയ്ത ഇന്ത്യൻ യുവതി പ്രസവിച്ചത് ധാക്കയിലെ റെയിൽവേ സ്റ്റേഷൻ ടോയ്ലെറ്റിൽ. റുക്സാന എന്ന യുവതിയാണ് ടോയ്ലെറ്റിൽ പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അമ്മയേയും കുഞ്ഞിനെയും മാറ്റി. ബിഡിന്യൂസ്24 എന്ന ചാനലാണ് വാർത്ത പുറത്തുവിട്ടത്.
ഫർണിച്ചർ വ്യാപാരിയായ അബ്ദുൾ കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയപ്പോഴാണ് റുക്സാനയെ വിവാഹം ചെയ്തത്. തുടർന്ന് ബംഗ്ലാദേശിലെ സഹോദരിയുടെ വീട്ടിലാക്കിയ ഇയാൾ യുവതിയുടെ പാസ്പോർട്ടുമായി സ്ഥലം വിട്ടതായി പൊലീസ് പറയുന്നു.