അനുബന്ധ വാര്‍ത്തകള്‍
- ഹോണർ 9 എക്സ് ലൈറ്റ് വിപണിയിൽ, സ്മാർട്ട്ഫോണിനെ കുറിച്ച് അറിയൂ
- കൊവിഡ് പ്രതിരോധത്തിൽ കേരളം വികസിത രാജ്യങ്ങളെ അത്ഭുതപ്പെടുത്തി, വിവാദങ്ങളെ അവഗണിച്ച് തള്ളുന്നു എന്ന് മുഖ്യമന്ത്രി
- വീട്ടിൽ വഴക്ക് ഒഴിയുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ !
- വിട്ടുമാറാത്ത ജലദോഷവും ചുമയുമുണ്ടോ, പരിഹാരം ഈ നാട്ടുവിദ്യ !
- ഓൺലൈൻ സ്ഥാപനങ്ങൾ വിതരണം ചെയ്യുക അവശ്യസാധനങ്ങൾ മാത്രം, ഇളവുകൾ പിൻവലിച്ച് കേന്ദ്രം
ഗ്ലോസ്റ്റർ വൈകില്ല, നവംബറിൽ തന്നെ വിപണിയിലേക്ക്
ഗ്ലോസ്റ്റർ ഈ വർഷം നവംബറിൽ തന്നെ വിപണിയിൽ അവതരിപ്പിക്കുമെന്ന് എംജി. എംജി ഇന്ത്യ എംഡി രാജീവ് ഛാബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോസ്റ്റർ എന്ന എസ്‌യുവിയെ ഡൽഹി ഓട്ടോ എക്സ്‌പോയിൽ എംജി പ്രദർശിപ്പിച്ചിരുന്നു. ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ.
വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററാണ് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി 90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.