1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Honor 9X lite Specs

ഹോണർ 9 എക്സ് ലൈറ്റ് വിപണിയിൽ, സ്മാർട്ട്ഫോണിനെ കുറിച്ച് അറിയൂ

വാർത്തകൾ
ഹോണർ 9 എക്സ് ലൈറ്റ് എന്ന പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫ്പ്പോൺ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് ഹോണർ. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഹോണർ 9 എക്‌സിന്റെ ലൈറ്റ് വേരിയന്റാണ് 9 എക്സ് ലൈറ്റ്. ഫിൻ‌ലാൻഡിലാണ് കമ്പനി ഹോണർ 9 എക്സ് ലൈറ്റ് അവതരിപ്പിച്ചത്. 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിയ്ക്കുന്നത്. 
 
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഹോണർ 9 എക്സിൽ നൽകിയിട്ടുള്ളത്. 48 മെഗാപിക്ല്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഒക്ടാകോർ കിരിൻ 710 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 3,750 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഗ്ലോസ്റ്റർ വൈകില്ല, നവംബറിൽ തന്നെ വിപണിയിലേക്ക്