വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 19 ഏപ്രില്‍ 2020 (14:36 IST)
ഡല്‍ഹി: ലോക്ഡൗണിൽ അവശ്യ വസ്തുക്കള്‍ മാത്രമേ ഇ കൊമേഴ്സ്ഥാപനങ്ങൾക്ക് വിൽപ്പന നടത്താനാകും എന്ന് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച്ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ 20 മുതല്‍ രാജ്യത്ത്ലോക്ഡൗണില് ഇളവ്നിലവിൽ വരുന്നതോടെ റെഡ്‌സോൺ ഒഴികെയുള്ള ഇടങ്ങളിൽ ഇ കൊമേഴ്സ് ശൃംഖലകൾക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതിൽ
കേന്ദ്ര സർക്കാർ മാറ്റം വരുത്തുകയായിരുന്നു.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ലാപ്ടോപ്, തുടങ്ങി എല്ലാ വസ്തുക്കളും വിൽപ്പന നടത്താം എന്നും. ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെ വാഹനങ്ങൾ കടത്തിവിടുന്നതിന് പ്രത്യേക ഇളവ് അനുവദിയ്ക്കും എന്നും കേന്ദ്ര സർക്കാർ നേരത്തെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു. സോണുകൾക്കനുസരിച്ച് ഏപ്രിൽ 20 മുതൽ രാജ്യത്ത് ലോക്‌ഡൗണിൽ ഇളവുകൾ ലഭ്യമായി തുടങ്ങും. എന്നാൽ റെഡ് സോണുകളിൽ പൂർണ ലോക്ഡൗൺ തുടരും.