കൊവിഡ് പ്രതിരോധത്തിൽ കേരളം വികസിത രാജ്യങ്ങളെ അത്ഭുതപ്പെടുത്തി, വിവാദങ്ങളെ അവഗണിച്ച് തള്ളുന്നു എന്ന് മുഖ്യമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 19 ഏപ്രില്‍ 2020 (16:23 IST)
തിരുവനന്തപുരം: മഹാമാരിയെ കേരളം നേരിട്ട രീതിതിയും കൈവരിച്ച നേട്ടവും വികസിത രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിയെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സൽപ്പേര് ഉണ്ടാകാൻ പാടില്ല എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ ശ്രദ്ധ കേരളത്തിന് ലഭിച്ചത് സ്വാഗതാർഹമായ കര്യമാണ്. ലോക ഏജസികളും വികസിത രഷ്ടങ്ങളും കേരളത്തിലെ പ്രവർത്തനങ്ങൾ മനസിലാക്കി എന്നതിനാൽ ഇത്തരം ഒരു നാടിനെ ചിന്തിയ്ക്കാൻ ഇടയുണ്ട്. കൊവിഡിനെ നേരിട്ടത്തിൽ സർക്കാരിന് സൽപ്പേര് ലഭിയ്ക്കാൻ പാടില്ല എന്ന് ആഗ്രഹിയ്ക്കുന്നവരാണ് അപകീർത്തിപ്പെടുത്താൻ ശ്രമിയ്ക്കുന്നത്. അത്തരത്തിലുള്ള ശ്രമങ്ങളെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിയ്ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :