അനുബന്ധ വാര്ത്തകള്
- ജിയോഫോൺ 2 ഇപ്പോൾ വെറും 141 രൂപയ്ക്ക് സ്വന്തമാക്കാം !
- ധോണിയും ചെന്നൈയും ഇക്കുറി ഒരുങ്ങി തന്നെ, പണി തുടങ്ങി കഴിഞ്ഞു !
- ആദ്യ സിനിമ മോഹൻലാലിനൊപ്പം, പക്ഷേ പിന്നീട് എന്നെ രാശില്ലാത്തവളായി മുദ്രകുത്തി: മനസുതുറന്ന് വിദ്യ ബാലൻ
- ജലനിരപ്പ് അതിവേഗം ഉയരുന്നു, പമ്പ ഡാമിന്റെ ആറ് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തി
- അതിതീവ്ര മഴ ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസറഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
ഗ്ലോസ്റ്ററിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ച് എംജി, ഉടൻ വിപണിയിലെത്തിയേക്കും !
ഹെക്ടർ ആറ് സീറ്റർ പതിപ്പ് ഹെക്ടർ പ്ലസിന് പിന്നാലെ ഗ്ലോസ്റ്ററിനെയും വിപണിയിലെത്തിയ്ക്കാൻ ഒരുങ്ങി മോറിസ് ഗ്യാരേജെസ്. ഗ്ലോസ്റ്റർ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വാഹനം ഉടൻ തന്നെ വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ഓട്ടോ എക്സ്‌പോയിൽ എംജി വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു.
ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററാണ് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി 90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.