വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 9 ഓഗസ്റ്റ് 2020 (15:00 IST)
ബോളിവുഡിലെ മുന്‍നിര അഭിനയത്രിമാരിൽ ഒരാളാണ് വിദ്യാ ബാലന്‍. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ നൽകുന്ന അഭിനയത്രി. എന്നാൽ വിദ്യ ബാലൻ ആദ്യം അഭിനയിച്ചത് മലയാള സിനിമയിലായിരുന്നു അതും മോഹൻലാലിനൊപ്പം. പക്ഷേ ആ
സിനിമ നിന്നുപോയതോടെ പിന്നീട്ടങ്ങോട്ട് രാശിയില്ലാത്ത നായികയായി വിദ്യ ബാലൻ മുദ്രകുത്തപ്പെട്ടു, ആ അനുഭവങ്ങളെ കുറിച്ചു തുറന്നുപറയുകയാണ് ഇപ്പോൾ വിദ്യ ബാലൻ.
മോഹന്‍ലിനൊപ്പമുള്ള മലയാളം ചിത്രമായിരുന്നു എന്റെ ആദ്യ സിനിമ. ആദ്യ ഷെഡ്യൂളിന് പിന്നാലെ തന്നെ 7-8 സിനിമകള്‍ എന്നെ തേടിയെത്തി. പക്ഷേ ആദ്യ ഷെഡ്യൂളിന് ശേഷം തന്നെ സിനിമ നിന്നുപോയി. ഇതോടെ എല്ലാ സിനിമകളില്‍ നിന്നും എന്നെ മാറ്റി. അതിനുശേഷം രാശിയില്ലാത്തവളായി ഞാൻ മുദ്രകുത്തപ്പെട്ടു. എനിക്കത് വിശ്വസിക്കാനായില്ല. ആ സിനിമകളില്‍ നിന്ന് എന്നെ മാറ്റിയപ്പോഴെല്ലാം എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു.
അതിന് പിന്നാലെ ഒരു വലിയ തമിഴ് സിനിമയില്‍ നിന്നും എന്നെ മാറ്റി. ഇതോടെ നിരാശയും ദേഷ്യവും എന്നെ കീഴടക്കി. എന്റെ ദേഷ്യം എല്ലാം തീർത്തത് അമ്മയോടാണ്. മനസിനെ ശാന്തമാക്കാൻ പ്രാർത്ഥിയ്ക്കാനും മെഡിറ്റേഷൻ ചെയ്യാൻ അമ്മ എപ്പോഴും പറയുമായിരുന്നു. പക്ഷേ നിരാശയും ദേഷ്യവും കാരണം ഞാന്‍ എപ്പോഴും വഴക്കിട്ടുകൊണ്ടിരുന്നു. ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സര്‍ക്കാരിനെ കണ്ടതോടെയാണ് എന്റെ ജീവിതം തന്നെ മാറിയത്. വിദ്യ ബാലൻ പറഞ്ഞു.