ജിയോഫോൺ 2 ഇപ്പോൾ വെറും 141 രൂപയ്ക്ക് സ്വന്തമാക്കാം !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2020 (15:58 IST)
ജിയോയുടെ 4G ഫിച്ചർഫോൺ ഇപ്പോൾ വെറും 141 രൂപയ്ക്ക് സ്വന്തമാക്കാം. 2999 രൂപ വിലയുള്ള സ്മാർട്ട്ഫോൺ 141 രൂപ വീതമുള്ള തവണകളായി അടച്ച് സ്വന്തമാക്കാനുള്ള ഇഎംഐ ഓപ്ഷനാണ് ജിയോ ഒരുക്കിയിരിയ്ക്കുന്നത്. ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.

ഫീച്ചർഫോൺ ആണെങ്കിലും സ്മാർട്ട്ഫോണിന് സമാനമായ നിരവധി ഫീച്ചറുകൾ ജിയോഫോൺ 2വിൽ ഉണ്ട്. ജിയോ ഫൊൺ 1 ൽ നിന്നും വ്യത്യസ്തമായി യുട്യൂബ്, ഫെയിസ്ബുക്ക്, വാട്ട്സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളും ജിയോ ഫോൺ 2 വിൽ ഇടം നേടിയിട്ടുണ്ട്. 2 എംപി റിയര്‍ ഫ്രണ്ട് ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ സ്റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്. രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :