1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Kerala Gold rate today

സ്വർണവില വീണ്ടും 1,20,000ത്തിന് മുകളിലെത്തി, 20 ദിവസത്തിനിടെ ഉയർന്നത് 15,000 രൂപ!

കഴിഞ്ഞ 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധനവാണുണ്ടായത്.

Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 1,20,000തിന് മുകളില്‍. പവന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,20,000തിന് മുകളിലെത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,240 രൂപയാണ്. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 15,030 രൂപയിലാണ് വില്പന നടക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധനവാണുണ്ടായത്.
 
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണമായിരിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമെല്ലാം സ്വര്‍ണത്തിന് കരുത്തേകി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലാപ്ടോപ്പ് ചീത്തയാകാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്